ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ 5 പേര്‍ പിടിയില്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പ്രതികളെ പിടികൂടിയത്. ഗാസിയാബാദില്‍ കഴിഞ്ഞ ദിവസം രാത്രി മക്കളോടൊപ്പം യാത്രചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തകന്‍ വിക്രം ജോഷിയെ ഒരു സംഘം വെടിവച്ചത്.
അറസ്റ്റിലായ അഞ്ചുപേരും ജോഷിയുടെ കുടുംബത്തിന് അറിയാവുന്നവരാണെന്ന് പോലീസ് പറഞ്ഞു. ബന്ധുവായ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ജോഷി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വധശ്രമം ഉണ്ടായത്. തലയ്ക്ക് വെടിയേറ്റ വിക്രം ജോഷിയുടെ നില ഗുരുതരമാണെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മാധ്യമപ്രവര്‍ത്തകന് വെടിയേറ്റ സംഭവത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി രംഗത്തെത്തി. അനന്തരവളെ ശല്യം ചെയ്തതിനാണ് ഒരു മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. ഈ ജംഗിള്‍ രാജില്‍ സാധാരണക്കാരന്‍ എങ്ങനെ സുരക്ഷിതനാകും എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
गाजियाबाद NCR में है। यहां कानून व्यवस्था का ये आलम है तो आप पूरे यूपी में कानून व्यवस्था के हाल का अंदाजा लगा लीजिए।
एक पत्रकार को इसलिए गोली मार दी गई क्योंकि उन्होंने भांजी के साथ छेड़छाड़ की तहरीर पुलिस में दी थी।
इस जंगलराज में कोई भी आमजन खुद को कैसे सुरक्षित महसूस करेगा?
— Priyanka Gandhi Vadra (@priyankagandhi) July 21, 2020