കേരള കോൺഗ്രസ് എമ്മിന് ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ രാഷ്ട്രീയ ഗൂഢാലോചന അരങ്ങത്തേക്ക് വരുന്നു എന്നതാണ് ഇന്ന് കണ്ടതെന്ന് ജോസ് കെ മാണി എം.പി. കെ.എം.മാണിയുടെ മരണത്തിന് ശേഷം കേരള കേരള കോൺഗ്രസ് (എം) പാർട്ടിയുടെ അന്ത്യം അതായിരുന്നു ഒരു കൂട്ടരുടെ ലക്ഷ്യം എന്നും ജോസ് കെ മാണി കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
കഴിഞ്ഞ 40 വർഷക്കാലം ഐക്യജനാധിപത്യമുന്നണി യോടൊപ്പം ഉയർച്ചയിലും താഴ്ചയിലും പ്രതിസന്ധിയിലും എല്ലാം ഒരുമിച്ച് നിന്ന് കേരള കോൺഗ്രസ് ഒരിക്കലും യു.ഡി.എഫിൻ്റെ നിലപാടിനെ ചതിച്ചിട്ടില്ല.











