ജോസ് കെ. മാണി തിരുവനന്തപുരത്തെത്തി കോടിയേരി ബാലകൃഷ്ണനും, കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. ഇടത് മുന്നണി പ്രവേശനം വേഗത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സി.പി.ഐക്ക് ഉണ്ടായിരുന്ന എതിർപ്പ് അടഞ്ഞ അധ്യായമാണെന്നും ജോസ് വ്യക്തമാക്കി. ഇടത് മുന്നണിയുടെ ഭാഗമാകാൻ തീരുമാനിച്ച ജോസ് കെ. മാണി ഇന്നലെ വൈകിട്ട് തന്നെ തലസ്ഥാനത്ത് എത്തിയിരിന്നു.
താൻ എൽ.ഡി.എഫിൽ എത്തുന്നതിൽ ഏറ്റവുമധികം എതിര്‍പ്പ് പ്രകടിപ്പിച്ച സി.പി.ഐ സംസ്ഥാനസെക്രട്ടറിയെ കാണാനാണ് ജോസ് കെ. മാണി ആദ്യം എത്തിയത്. സി.പി.ഐക്കുണ്ടായ എതിര്‍പ്പ് അടഞ്ഞ അധ്യായമാണെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. എ.കെ.ജി സെന്‍റില്‍ നിന്നയച്ച വാഹനത്തിലാണ് ജോസ് കെ മാണി എംഎന്‍ സ്മാരകത്തിലെത്തിയത്.11.30 യോടെ ജോസ് എ.കെ.ജി സെന്‍റിലെത്തി.
അരമണിക്കൂര്‍ നീണ്ട് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിരങ്ങിയ ജോസിനെയും റോഷി അഗസ്റ്റിനേയും യാത്രയാക്കാന്‍ കോടിയേരിയും എ. വിജയരാഘവനും എ.കെ.ജി സെന്‍റിന് പുറത്തെത്തിയിരിന്നു. അടുത്ത ആഴ്ച അവസാനത്തോടെ ജോസിന്‍റെ മുന്നണി പ്രവേശനം ഉണ്ടാകാനാണ് സാധ്യത. അടുത്ത ദിവസങ്ങളില്‍ തന്നെ ജോസ് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
ജോസ് കെ. മാണി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തി. തിരുവനന്തപുരത്ത് എം.എന്‍ സ്മാരകത്തിലാണ് കൂടിക്കാഴ്ച്ച നടന്നത്. ഇടത് മുന്നണി പ്രവേശനം വൈകില്ലെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ജോസ്. കെ മാണി പ്രതികരിച്ചു. ഇന്നലെ വൈകിട്ടോടെയാണ് ഇടത് നേതാക്കളെ കാണാനായി ജോസ് കെ. മാണി തിരുവനന്തപുരത്ത് എത്തിയത്.
എന്നാല്‍ സി.പി.എം നേതാക്കളെ കാണാതെ ആദ്യം തന്നെ തങ്ങളുടെ ഇടത് മുന്നണി പ്രവേശനത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറിയെ കാണാനെത്തിയത് രാഷ്ട്രീയ തന്ത്രമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. യു.ഡി.എഫില്‍ ഒന്നും നേടാനാകാതെ വെന്‍റിലേറ്ററിലായ പാര്‍ട്ടികളുടെ അഭയകേന്ദ്രമല്ല ഇടതുമുന്നണിയെന്നും അവര്‍ വന്നതുകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ലെന്നും നേരത്തെ കാനം പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോസ് കെ. മാണി-കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച്ച എന്നതും ശ്രദ്ധേയമാകുന്നത്.