കോട്ടയം: എവിടെ മത്സരിക്കണമെന്ന് മുന്നണി തീരുമാനം എടുക്കട്ടെയെന്ന് ജോസ് കെ മാണി. ആര് മത്സരിക്കണം, ആര് മത്സരിക്കണ്ട എന്ന് മുന്നണി തീരുമാനിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാലാ സീറ്റില്‍ ആര് മത്സരിക്കുമെന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഉറപ്പായതോടെ രാജ്യസഭാംഗത്വം ജോസ് കെ മാണി രാജിവെച്ചു. കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എംപി സ്ഥാനം ജോസ് കെ മാണി രാജിവയ്ക്കാത്തതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ജോസ് പക്ഷത്തിന് അനുകൂല വിധിയുണ്ടായി. ഇതോടെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എംപി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതമെന്ന സിപിഎം നിര്‍ദേശവും നിയമോപദേശവും കണക്കിലെടുത്താണ് പദവി ഒഴിയാന്‍ തീരുമാനിച്ചത്.












