കോട്ടയം: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു. പി.ജെ ജോസഫിന്റെ ഹര്‍ജി തള്ളി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാം. ഇതോടെ നാളുകളായി തുടരുന്ന തര്‍ക്കത്തിന് പരിഹാരമായി.
കഴിഞ്ഞ ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും രണ്ടില ചിഹ്നം ഉപയോഗിക്കാനാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് ചിഹ്നമായി നല്‍കിയത്.











