കോട്ടയം: ജോസ് കെ മാണി പോയത് കെ.എം മാണിയെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ക്കൊപ്പമാണെന്ന് പി.ജെ ജോസഫ്. തൊടുപുഴയില്‍ കാണാമെന്ന ജോസിന്റെ വെല്ലുവിളി സ്വാഗതം ചെയ്യുന്നുവെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം എംഎല്‍എമാര്‍ രാജിവെക്കണമെന്നും ജോസഫ് പറഞ്ഞു.
കെ.എം മാണിയുടെ രാഷ്ട്രീയത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം അപമാനിച്ചെന്നാണ് ജോസ് കെ മാണി പറഞ്ഞത്. സംസ്ഥാന കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനും മാണി സാറിന്റെ വീട് മ്യൂസിയമാക്കാനും ജോസഫ് ശ്രമിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് തയ്യാറായില്ല. പ്രശ്‌നപരിഹാരത്തിന് ഒരു ഫോര്‍മുലയും മുന്നോട്ട് വെച്ചില്ല. ഒരു പഞ്ചായത്തിന്റെ പേരിലാണ് മുന്നണിയില്‍ നിന്ന് പുറത്താക്കിയത്. മൗനം പാലിച്ച് കോണ്‍ഗ്രസ് ജോസഫിനെ സഹായിച്ചെന്നും ജോസ് പറഞ്ഞു.