കോട്ടയം: രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് വിഭാഗം പറയുന്നത് അര്‍ത്ഥ ശൂന്യമായ കാര്യങ്ങളെന്ന് പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടിയിലെ അഞ്ചില്‍ മൂന്ന് എംഎല്‍എമാരുടെ പിന്തുണയോടെയാണ് പുതിയ വിപ്പിനെ തെരഞ്ഞെടുത്തത്. മോന്‍സ് ജോസഫ് ആണ് പുതിയ വിപ്പ്. ഇക്കാര്യം സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ജോസ് വിഭാഗത്തിന്റെ വാദങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് പി.ജെ സോഫ് പറഞ്ഞു.
പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ ആണെന്നും അതുകൊണ്ട് വിപ്പ് നല്‍കേണ്ടത് റോഷിയാണെന്നുമാണ് ജോസ് പക്ഷത്തിന്റെ നിലപാട്. ചിഹ്നത്തില്‍ തര്‍ക്കം ഉള്ളതിനാല്‍ വിപ്പ് നിലനില്‍ക്കുമോ എന്ന സംശയത്തിലാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്ത് നിലപാട് എടുക്കുമെന്ന് ജോസ് പക്ഷം പറഞ്ഞു.