കൊറോണ കാലത്ത് പച്ചകൃഷിയും പശു,കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്.. ഡാന്‍സും പാട്ടുമായി കോവിഡ് കാലം ആഘോഷിക്കുന്ന സിനിമാ താരങ്ങള്‍ക്കിടയില്‍ വ്യത്യസ്തനായി നില്‍ക്കുകയാണ് താരം.
മട്ടുപ്പാവില്‍ ആണ് താരത്തിന്‍റെ പച്ചക്കറി തോട്ടം. സജീവ് പാഴൂരിന്‍റെയും ഡോ. വിപിന്‍റേയും സഹായത്തോടെയാണ് താരം കൃഷിയിലേക്ക് കടന്നത്. വീട്ടില്‍ മികച്ച രീതിയില്‍ കൃഷി നടത്തുന്ന സജീവ് വീട്ടാവശ്യത്തിനായി പച്ചക്കറിയും മീനും പുറത്ത് നിന്നും വാങ്ങാറില്ലെന്നും ജോജു പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് തന്‍റെ കോവിഡ് കാലത്തെ കൃഷിയെക്കുറിച്ച് വാചാലനായത്.
https://www.facebook.com/joju.george1/posts/10158476288040359
രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മത്സ്യ കൃഷി എന്നിവ ജോജുവിനുണ്ട്. വിഷമയമില്ലാത്ത ഭക്ഷണം കുടുംബത്തിന് നല്‍കാനാവുന്നതില്‍ സംതൃപ്തനാണ് ജോജു.