മിഷിഗണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചതിലൂടെ പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണേണ്ടതിന്റെ പ്രാധാന്യമാണ് തെളിഞ്ഞതെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍.ട്രംപ് വൈറസിന്റെ മാരകതയെ ചെറുതായി കാട്ടാനാണ് ശ്രമിച്ചത്. അദ്ദേഹം പതിവായി മാസ്‌ക്കുകള്‍ ഒഴിവാക്കി നിരവധി പ്രചാരണ റാലികള്‍ നടത്തി. കോവിഡ് സ്വയം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണ്. ഇതിനെ അതീവ ഗൗരവത്തോടെ കാണണമെന്നും ബൈഡന്‍ പറഞ്ഞു.
ഇതിനെ രാഷ്ട്രീയ വിഷയമായി താന്‍ കാണുന്നില്ല. ഈ രോഗത്തെയും വൈറസിനെയും നമ്മള്‍ അത്യധികം ഗൗരവമായി തന്നെ കാണണമെന്നും ബൈഡന്‍ വ്യക്തമാക്കി. ട്രംപിനും ഭാര്യയ്ക്കും അസുഖം ഭേദമാകാന്‍ ജോ ആശംസിച്ചു.
തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ ബൈഡന്‍ മാസ്‌ക് ധരിച്ചെത്തുന്നതിനെ ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്.