വാഷിംഗ്ടണ്‍: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ആക്രമണമുണ്ടായേക്കുമെന്ന് എഫ്ബിഐ മുന്നറിയിപ്പ്. ജനുവരി 20 നാണ് സ്ഥാനാരോഹണ ചടങ്ങ്. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കാന്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
50 സ്റ്റേറ്റ് ആസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കാനാണ് എഫ്ബിഐ പറയുന്നത്. വാഷിങ്ടണ്‍, മിഷിഗന്‍, വിര്‍ജീനിയ, വിസ്‌കോസിന്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലാണ് അക്രമ സാധ്യത കൂടുതല്‍. സ്ഥാനാരോഹണ ദിവസം വാഷിങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ വരെ ആക്രമത്തിന് മുതിര്‍ന്നേക്കാം. അതിനാല്‍ മുഴുവന്‍ ആളുകളെയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും.
കാപിറ്റല്‍ ഹില്‍ കലാപത്തിനു സമാനമായ അക്രമ സംഭവം അന്നേ ദിവസം ഉണ്ടായേക്കാമെന്ന് നേരത്തെ തന്നെ വിവിധ ഫെഡറല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളും ഇതിനോടകം നല്‍കിയിട്ടുണ്ട്