കൊച്ചി: ജെസ്‌ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി. കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐയ്ക്ക് കൈമാറാന്‍ കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. കേസ് അന്വേഷണത്തിന് വാഹന സൗകര്യം അടക്കം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു.
കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാടെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജെസ്‌നയുടെ തിരോധാനത്തിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയില്‍ പറഞ്ഞു. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.










