വാഷിംഗ്ടണ്‍: ഈ വര്‍ഷം അവസാനത്തോടെ ആമസോണ്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ജെഫ് ബെസോസ്. ആമസോണ്‍ വെബ് സര്‍വീസിന്റെ തലവനായ ആന്‍ഡി ജേസിക്കാണ് സിഇഒയുടെ പദവി കൈമാറുക.
ലോകത്തിലെ ഏറ്റവും ധനികനായ ബെസോസ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എക്സിക്യൂട്ടീവ് ചെയര്‍ പദവിയിലേക്ക് മാറുമെന്ന് അറിയിക്കുകയായിരുന്നു. സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ ആരംഭിച്ച് ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനികളില്‍ ഒന്നാക്കി ആമസോണിനെ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ആമസോണ്‍ വലിയ ലാഭമാണ് ഉണ്ടാക്കിയത്. കമ്പനിയുടെ ലാഭം 7.2ബില്യണ്‍ ഡോളറായും വരുമാനം 44 ശതമാനമായും ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയും ക്ലൗഡ് കംപ്യൂട്ടിങ്ങ് സേവനദാതാവുമായ അമസോണ്‍ 1994-ലാണ് ജെഫ് ബെസോസ് സ്ഥാപിക്കുന്നത്.











