ദേവഗൗഡയുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാന്‍ തീരുമാനിച്ചുവെന്ന് ജെഡിഎസ് ജനറല്‍ സെക്രട്ടറി തോമസ് ജോര്‍ജ്. സംസ്ഥാന ഘടകം പിരിച്ചുവിട്ട ഉത്തരവില്‍ കാരണം പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് സി.കെ നാണു വിഭാഗം അറിയിച്ചു. മാത്യു ടി തോമസിനെ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെടും. കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെടാനും ആലോചനയുണ്ട്.