സംസ്ഥാന ഘടകം പിരിച്ചുവിട്ട ദേശീയ നേതൃത്വത്തിന്റെ നടപടി നിലനില്‍ക്കില്ലെന്ന് സമാന്തര കൗണ്‍സില്‍ പ്രമേയം പാസാക്കി. സി.കെ നാണു വിഭാഗമാണ് സമാന്തര കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണ്, അസാധുവാണ്. ദേവഗൗഡയുടെ നടപടി പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമെന്നും കൗണ്‍സില്‍ പറഞ്ഞു. മാത്യു ടി തോമസിനും കൗണ്‍സില്‍ വിമര്‍ശിച്ചു. മുന്നണിയോഗത്തില്‍ നട്ടെല്ല് നിവര്‍ന്നിരിക്കാനാവില്ലെന്ന് കൗണ്‍സില്‍ പറഞ്ഞു.
പാര്‍ട്ടി ആരുടെയും കുടുംബ സ്വത്താക്കി കൈപ്പിടിയിലൊതുക്കാന്‍ അനുവദിക്കില്ലെന്ന് ജോര്‍ജ് തോമസ് പറഞ്ഞു.ദേവഗൗഡ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുന്നില്ല. ദേവഗൗഡയുമായി ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ല. ദേശീയ നേതൃത്വവുമായി ബന്ധം വേണമെങ്കില്‍ ദേവഗൗഡയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.











