ജസീറ എയർവേയ്സ് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി, ഡൽഹി, മുംബൈ, അഹ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്. ആഗസ്റ്റ് ഒന്നുമുതലാണ് കുവൈത്തിൽനിന്ന് കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുന്നത്.
കുവൈത്ത് എയർവേസും ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിൽനിന്നുള്ള അനുമതിക്കനുസരിച്ച് തീയതിയിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികൾ പറയുന്നു. ആഗസ്റ്റിൽ 30 ശതമാനം ശേഷിയിലാണ് കുവൈത്ത് വിമാനത്താവളത്തിൽ സർവിസ് ആരംഭിക്കുന്നത്. 37.5 ഡിഗ്രിയിലധികം ശരീര താപനിലയുള്ളവരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചിട്ടുണ്ട്.