തിരുവനന്തപുരം: വിദേശ കോണ്‍സുലേറ്റ് ഗണ്‍മാന്‍ ജയ്‌ഘോഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ കൊല്ലുമെന്ന് ഭയപ്പെട്ടിരുന്നതായി ജയഘോഷ് പറഞ്ഞു. സ്വര്‍ണക്കടത്ത് വിവരം ചോര്‍ത്തിയത് താനാണെന്ന് തെറ്റിദ്ധരിക്കും. അവര്‍ പിടിക്കും മുന്‍പ് ജീവനൊടുക്കാന്‍ തീരുമാനിച്ചു. രാത്രി കാട്ടില്‍ ഒളിച്ചിരുന്നു. ഇന്നലെ കാലത്ത് 11.30നാണ് കൈമുറിച്ചതെന്ന് ജയ്‌ഘോഷ് പറഞ്ഞു.
അതേസമയം, കസ്റ്റംസും ജയ്‌ഘോഷിന്റെ മൊഴിയെടുക്കും. ഫോണ്‍വിളികളും പരിശോധിക്കുന്നുണ്ട്. അവസാനമായി വിളിച്ച സുഹൃത്ത് നാഗരാജും സംശയനിഴലില്‍ ആണ്.
ജയ്‌ഘോഷ് ഗണ്‍മാന്‍ ആയത് ഡിജിപിയുടെ ഉത്തരവിലാണ്. വിദേശ മന്ത്രാലയം പ്രോട്ടോക്കോള്‍ പ്രകാരമാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. നിയമാധികാരം ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സെക്യുരിറ്റി സമിതിക്കാണ്.