വിദേശ കോണ്‍സുല്‍ ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിന്റെ നിയമനത്തില്‍ ദുരൂഹത. 2020 ജനുവരി 8നാണ് ജയഘോഷിന്റെ കാലാവധി വീണ്ടും നീട്ടി നല്‍കിയത്. മൂന്ന് തവണയാണ് ജയഘോഷിന്റെ ഗണ്‍മാന്‍ കാലാവധി നീട്ടിയത്. എല്ലാതവണയും ഉത്തരവിറക്കിയത് ഡിജിപിയാണ്. ജയഘോഷിനെ നിലനിര്‍ത്താന്‍ കോണ്‍സുല്‍ ജനറലും കത്തയച്ചു.
ജയഘോഷിന്റെ നിയമന ഉത്തരവടക്കം പോലീസ് വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. നിയമനത്തിലും കാലാവധി നീട്ടലിലും ചട്ടലംഘനമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയില്ലെന്നാണ് ആക്ഷേപം.
അതേസമയം, ജയഘോഷിന്റെ നിയമനത്തില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നിട്ടില്ലെന്ന് പോലീസ്. സംസ്ഥാന ആഭ്യന്തര സുരക്ഷാസമിതിയുടെ തീരുമാന പ്രകാരമാണ് സുരക്ഷ ഉദ്യോഗസ്ഥനെ നല്‍കിയത്. കോണ്‍സുല്‍ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് 2017 മുതല്‍ ഗണ്‍മാനെ നിയമിച്ചതെന്നും പോലീസ് വിശദീകരിച്ചു.











