തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫിസര്‍ ജയഘോഷിനെ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി നിയമിച്ചത് ടി പി സെന്‍കുമാര്‍. 2017 ജൂണ്‍ 22 നു സംസ്ഥാന പോലീസ് മേധാവിയായ സെന്‍കുമാറാണ് ഈ ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.
2016-ലെ സര്‍ക്കാര്‍ ഉത്തരവ് ജി.ഒ.(ആര്‍.ടി) നം.3369/2016/ഹോം 08-11-2016) പ്രകാരമാണ് യു.എ.ഇ കോണ്‍സല്‍ ജനറലിന് എക്‌സ് കാറ്റഗറിയില്‍ പെഴ്‌സണല്‍ സെക്യൂരിറ്റി അനുവദിച്ചത്. യു.എ.ഇ. കോണ്‍സല്‍ ജനറലിന്റെ കത്ത് പ്രകാരം 2016 ഒക്ടോബര്‍ 21-ന് ചേര്‍ന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി തീരുമാന പ്രകാരമാണ് സെക്യൂരിറ്റി നല്‍കിയത്.











