കൊച്ചി: സംസ്ഥാനത്ത് മുല്ലപ്പൂവിന്റെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 5000 രൂപ വരെയാണ് വില. തമിഴ്‌നാട്ടില്‍ ഉത്പാദനം കുത്തനെ കുറഞ്ഞതോടെയാണ് കേരളത്തില്‍ മുല്ലയ്ക്ക് ഡിമാന്‍ഡ് കൂടിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിവാഹ സത്കാരങ്ങളും, ആഘോഷങ്ങളും തിരിച്ചെത്തിയതും വില കുതിച്ചുയരാന്‍ കാരണമായി.
കഴിഞ്ഞ മാസം 2500ല്‍ താഴെയായിരുന്നു മുല്ലപ്പൂവിന്റെ വില. കനത്തമഞ്ഞും ഇടക്കാലമഴയും തമിഴ്‌നാട്ടിലെ മുല്ലകൃഷിയെ ബാധിച്ചു. വിലക്കയറ്റില്‍ നിന്ന് രക്ഷനേടാന്‍ കേരളത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് മുല്ലമൊട്ടുകള്‍ എത്തിക്കുന്നുണ്ട്. നിലവില്‍ ബുക്കിംഗ് അനുസരിച്ച് മാത്രമാണ് മുല്ലപ്പൂ കൊണ്ടു വരാറുള്ളത്. വരുന്ന മൊട്ടുകള്‍ക്ക് വലിപ്പം കുറവാണെന്നും വ്യാപാരികള്‍ പറയുന്നു. സത്യമംഗലം താലൂക്കില്‍ 50,000 ഏക്കറില്‍ മുല്ല കൃഷിയുണ്ട്.