ജനുവരി ഒന്നിന് 10, 12 ക്ലാസുകള്‍ തുറക്കും. പ്രായോഗിക പരിശീലനത്തിനായാണ് തുറക്കുന്നത്. മുഖ്യമന്ത്രി അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്‌കൂളിലെത്തി സംശയം തീര്‍ക്കാനും ക്രമീകരണം ഒരുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് രക്ഷകര്‍ത്താക്കളുടെ അനുവാദത്തോടെ സ്‌കൂളില്‍ പോവാം. സ്‌കൂള്‍, പ്ലസ് ടു ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
അവസാന വര്‍ഷ ബിരുദ, പി.ജി ക്ലാസുകളും ജനുവരിയില്‍ തുടങ്ങും. ക്ലാസില്‍ പകുതി വിദ്യാര്‍ത്ഥികളെ അനുവദിക്കും. ആവശ്യമെങ്കില്‍ രണ്ട് ഷിഫ്റ്റാക്കും. മെഡിക്കല്‍ കോളേജുകളില്‍ രണ്ടാംവര്‍ഷം മുതലുള്ള ക്ലാസുകള്‍ തുടങ്ങും. കാര്‍ഷിക ഫിഷറീസ് വാഴ്‌സിറ്റികളിലും ജനുവരി മുതല്‍ ക്ലാസ് തുടങ്ങും











