ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. സോപാരെ നഗരത്തിലെ റെബാന്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന അര്‍ധരാത്രിയില്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ഏറ്റമുട്ടലുണ്ടായത്.
ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെ സുരക്ഷാസേന തിരച്ചില്‍ നടത്തുമ്പോള്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുവരെ ആര്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.