കൊല്ലം: മാധ്യമങ്ങളെ വിമര്‍ശിച്ച് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. സര്‍ക്കാര്‍ കടല്‍ച്ചുഴിയിലാണെന്ന് മാധ്യമങ്ങള്‍ പറയുന്നു. മാധ്യമങ്ങളുടേത് അധമപ്രചാരണമാണെന്ന് മന്ത്രി പറഞ്ഞു. ചോദ്യം വന്നാല്‍ ഉത്തരം പറയുമെന്നും അതേസമയം കഥ പറയല്‍ തന്റെ ജോലിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇഎംസിസി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.
ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ കെഎസ്‌ഐഎന്‍സി എംഡി ന്‍െ. പ്രശാന്തിനെതിരെയും മന്ത്രി രൂക്ഷ വിമര്‍ശനം നടത്തി. ഐഎഎസുകാര്‍ക്ക് മിനിമം ബോധം വേണം. 400 ട്രോളര്‍ നിര്‍മ്മിക്കുമെന്ന് വിവരമുളള ആരെങ്കിലും കരാര്‍ ഉണ്ടാക്കുമോ. കരാറിന് പിന്നില്‍ ഗൂഢലക്ഷ്യം. ആരോട് ചോദിച്ചിട്ടാണ് കരാര്‍ ഉണ്ടാക്കിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.