കൊല്ലം: ഇ.എം.സി.സി ട്രോളര്‍ കരാര്‍ ആരോപണം തള്ളി ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ആരോപണം അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ് തരംതാഴരുതെന്നും മന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കില്‍ വെച്ച് കമ്പനിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കമ്പനി പ്രതിനിധികള്‍ ഓഫീസില്‍ വന്ന് കണ്ടിട്ടുണ്ടാകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് കൃത്യമായ ഫിഷറീസ് നയമുണ്ടെന്നും അതനുസരിച്ചേ തീരുമാനമെടുക്കുകയുളളുവെന്നും മന്ത്രി വ്യക്തമാക്കി.











