ഐവറികോസ്റ്റ് പ്രധാനമന്ത്രിയും ഭരണകക്ഷിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയുമായ അമദോവ് ഗോണ്‍ കൗലിബലി അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. ബുധനാഴ്ച്ച നടന്ന മന്ത്രിസഭായോഗത്തിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. രണ്ടുമാസത്തെ ഹൃദ്രോഗ സംബന്ധമായ ചികിത്സയ്ക്കുശേഷം ദിസങ്ങള്‍ക്ക് മുന്‍പാണ് കൗലിവലി ഫ്രാന്‍സില്‍ നിന്ന് തിരിച്ചെത്തിയത്.
അതേസമയം കൗലിബലിയുടെ മരണത്തോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയാകും എന്നതില്‍ ഭരണപക്ഷം ആശയക്കുഴപ്പത്തിലാണ്. കൗലിബലിയുടെ മരണത്തില്‍ നിലവിലെ പ്രസിഡന്റ് അലാസെയ്ന്‍ ഒവാത്ര അനുശോചനം അറിയിച്ചു.
മുപ്പത് വര്‍ഷത്തോളമായി തന്‍റെ കൂടെയുള്ള രാഷ്ട്രീയ സഹചാരിയും സഹോദരനും മകനുമാണ് കൗലിബലി എന്നുപറഞ്ഞ ഒവാത്ര, രാജ്യത്തിന്‍റെ വിശ്വസ്ഥനായ ഭരണാധികാരിയുടെ ഓര്‍മകള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായും പറഞ്ഞു.