ഐടിബിപി ജവാൻമാർക്ക് കോവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി ഐടിബിപി ഡയറക്ടർ ജനറലിനെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. കേരളത്തിലെ ഐടിബിപി ക്യാമ്പുകളിൽ സാമൂഹിക അകലം ഉൾപ്പെടെയുളള ആരോഗ്യസുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി നടപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് ഐടിബിപി ഡയറക്ടർ ജനറൽ ഉറപ്പുനൽകി.
ലോക്ക്ഡൗൺ കാലത്ത് എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് സന്നദ്ധസേന പ്രവർത്തകർ പൊലീസിനൊപ്പവും ആരോഗ്യപ്രവർത്തകർക്കൊപ്പവും ജോലിചെയ്യുന്നുണ്ട്. ഇത്തരം പൊലീസ് വളണ്ടിയർമാരുടെ സേവനം ഏകോപിപ്പിക്കുന്നതിന് ജില്ലകളിൽ അഡീഷണൽ എസ്പിമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചു. പോലീസ് വളണ്ടിയർമാരുടെ സേവനം സംബന്ധിച്ച ദൈനംദിന റിപ്പോർട്ട് നോഡൽ ഓഫീസർമാർ എല്ലാദിവസവും പൊലീസ് ആസ്ഥാനത്ത് ലഭ്യമാക്കുന്നുണ്ട്.











