വടക്കാഞ്ചേരി ഭവന നിര്‍മ്മാണ പദ്ധതിയില്‍ ലൈഫ് മിഷന്‍ വിദേശസഹായം കൈപ്പറ്റിയിട്ടില്ല എന്നത് അവിതര്‍ക്കിതമാണെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തുള്ള ജസ്റ്റിസ് വി ജി അരുണിന്റെ ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശം.കേസില്‍ സര്‍ക്കാര്‍ ഉന്നയിച്ച മുഖ്യവാദം ശരിവെക്കുന്നതാണ് ഈ പരാമര്‍ശം. വിദേശ നാണയം കൈപ്പറ്റിയിട്ടില്ലാത്തതിനാല്‍ ഫോറിന്‍ കറന്‍സി റെഗുലേഷന്‍ നിയമ (എഫ്‌സിആര്‍എ) പ്രകാരമുള്ള കുറ്റം ലൈഫ് മിഷനെതിരെ നിലനില്‍ക്കില്ല.
രണ്ടു മാസത്തേക്കാണ് സിബിഐ അന്വേഷണം സ്‌റ്റേ ചെയ്‌തിട്ടുള്ളത്.ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സിഇഒ സമര്‍പ്പിച്ച ഹർജിയിലാണ് ഉത്തരവ്. സർക്കാർ വാദം കോടതി ശരിവെച്ചു.
ഭൂമി കൈമാറിയതല്ലാതെ നടത്തിപ്പില്‍ പങ്കില്ലന്നും ലൈഫ് മിഷനെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചെന്നും ഒഴിവാക്കണമെന്നുമാണ് സിഇഒയുടെ ഹര്‍ജിയിലെ ആവശ്യം.വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് വേണ്ടി യൂണിടാക് നിർമ്മിക്കുന്ന പദ്ധതിയിലെ അഴിമതി അന്വേഷിക്കുന്നതിന് അനിൽ അക്കര നൽകിയ പരാതിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നത്.അതേ സമയം യൂണി ടാക്കിനെതിരെ അന്വേഷണം തുടരാം.അന്വേഷണം അനാവശ്യമാണന്ന യുണിടാക്കിന്റെ ഹർജിയിൽ കോടതി സ്റ്റേ അനുവദിച്ചില്ല
ലൈഫ്‌മിഷൻ ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എല്ലാ തുടർ നടപടികളുമാണ് കോടതി തടഞ്ഞത്.

















