ചെന്നൈ: വായ്പ ആപ്പ് തട്ടിപ്പ് കേസില്‍ ഐ.ടി കമ്പനി ഉടമകളും മൊബൈല്‍ കമ്പനി ഉദ്യോഗസ്ഥരും ചെന്നൈയില്‍ അറസ്റ്റില്‍. അസാക്കസ് ടെക്നോ സൊലൂഷന്‍സ് ഉടമകളായ എസ്. മനോജ് കുമാര്‍ ,എസ് കെ. മുത്തുകുമാര്‍, മൊബൈല്‍ കമ്പനി ടെറിഷറി സെയില്‍സ് മാനേജര്‍ സിജാഹുദ്ദീന്‍ , വിതരണക്കാരന്‍ ജഗദീഷ് എന്നിവരെ ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. 50000 രൂപ ലോണെടുത്ത ചെന്നൈ സ്വദേശിയോടു 4.5 ലക്ഷം രൂപ തിരിച്ചടക്കാന്‍ ആവശ്യപെട്ടു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
രേഖകളില്ലാതെ മൊബൈല്‍ കമ്പനി ആയിരം സിംകാര്‍ഡുകള്‍ ആപ്പുകള്‍ക്ക് നല്‍കി. ക്വിക് കാഷ്, മൈകാഷ്, ക്വിക് ലോണ്‍ തുടങ്ങിയ ആപ്പുകള്‍ക്ക് പിന്നില്‍ ഇവരാണ്.
ഇടപാടുകാരെ ഭീഷണിപ്പെടുത്തുന്നതിനായി ബെഗളൂരുവില്‍ കോള്‍സെന്ററും നടത്തിയിട്ടുണ്ട്.