കളമശ്ശേരി മെഡിക്കൽ കോളേജിലുണ്ടായത് വീഴ്ചയാണെന്ന് പറയാനാകില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. അന്വേഷണത്തിൻ്റെ ഭാഗമായാണ് നഴ്സിംഗ് സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തത്. കളമശേരി മെഡിക്കൽ കോളേജിനെ തകർക്കാൻ ബോധപൂർവ്വമായി ശ്രമം നടക്കുന്നുണ്ടെന്നും ആരോപണമുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.
Also read: ഉദുമ വിഷയം: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിന്‍ നിന്നിറങ്ങിപ്പോയി
സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചു വീണ്ടും അവയവ കച്ചവട മാഫിയ സജീവമായതായി ശ്രദ്ധയിൽ പെട്ടതായും, ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അവയവദാനം ചെയ്യുന്നവർ നിയമപ്രശ്നം നേരിടുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.












