ഇസ്രായേലിന്റെ ഏറ്റവും മൂല്യമുള്ള സൈനികായുധങ്ങളിലൊന്നായ അയണ്‍ ഡോം ഇന്റര്‍സെപ്റ്റര്‍ ബാറ്ററികള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലുമായി ബെഹ്‌റൈന്‍, യുഎഇ നയതന്ത്ര കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് ഈ നീക്കം. എന്നാല്‍ ഇസ്രായേല്‍ സൈന്യത്തിന് പകരം ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈന്യമാകും ആയുധം ഉപയോഗിക്കുന്നത്. 2019ല്‍ അമേരിക്ക- ഇസ്രായേല്‍ കരാറിന്റെ അടിസ്ഥാനത്തിലാണിത്.
ഇസ്രായേല്‍ സൈന്യത്തിന്റെ അമൂല്യ ആഭരണം എന്നാണ് അയണ്‍ ഡോമിനെ വിശേഷിപ്പിക്കുന്നത്. ഹ്രസ്വ ദൂര റോക്കറ്റുകള്‍, 45 മൈല്‍ ദൂരത്ത് നിന്ന് വിന്യസിക്കുന്ന ഷെല്ലുകള്‍, മോര്‍ട്ടറുകള്‍ എന്നിവയെ തല്‍ക്ഷണം നശിപ്പിക്കാന്‍ അയണ്‍ ഡോമിന് കഴിയും.ഇസ്രായേലിന്റെ റാഫേല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം ആണ് ഈ ഡോം ബാറ്ററികള്‍ നിര്‍മിച്ചത്.
ഗള്‍ഫ് മേഖലയ്ക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്ക അയണ്‍ ഡോം വിന്യസിക്കും. റഷ്യയുടെ ആക്രമണം ചെറുക്കുന്നതിന്റെ ഭാഗമായാണിത്.