ഐഎസ്എല്ലിന്‍റെ ഏഴാം സീസണ്‍ കേരളത്തിലും ഗോവയിലും മാത്രമായി നടത്താന്‍ ആലോചന. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം.ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്‍റ് ലിമിറ്റഡും ക്ലബ്ബ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യത്തെ സംബന്ധിച്ച് ഏകദേശ ധാരണയായത്. പശ്ചിമ ബംഗാള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയും ചര്‍ച്ചയില്‍ പരിഗണനയില്‍ വന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിനും ഗോവയ്ക്കുമാണ് കൂടുതല്‍ സാധ്യതയെന്ന് ഐഎസ്എല്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളിലെയും ഒന്നിലധികം വേദികളിലായി മത്സരം നടത്താനാണ് തീരുമാനമെന്നും അധികൃതര്‍ പറഞ്ഞു.
കോവിഡ് കേസുകളുടെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രണ്ട് സംസ്ഥാനങ്ങളിലെയും സ്ഥിതി മെച്ചപ്പെട്ടതിനാലാണ് കേരളത്തെയും ഗോവയെയും പരിഗണിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും അനുവാദം കിട്ടിയാലേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകു. മത്സരങ്ങല്‍ സംഘടിപ്പിക്കുന്നതിനായി വൈദ്യ പരിശോധനാ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങള്‍ എന്നിവ പരിഗണിക്കണം. ഒക്ടോബറിലെ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുകയുളളു.