കോവിഡ് ആശങ്കൾക്കിടയിൽ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം പതിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. യു.എ.ഇയിലെ അബുദാബിയിലെ ഷെയ്ഖ് സയ്ദ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
കോവിഡ് 19 വരുത്തിവെച്ച അനിശ്ചിതത്തിന് ഒടുവില്‍ ഇന്ത്യയില്‍ നടക്കേണ്ട ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് യു.എ.ഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ 13 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതും ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ സ്ഥിതി നിയന്ത്രണവിധേയമായതോടെ ബി.സി.സി.ഐ നേരത്തെ തീരുമാനിച്ച പ്രകാരം ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇന്ന് യു എ ഇയുടെ മണ്ണിൽ പാഡണിയുന്നത്. ആവേശം അറബിക്കടലിന് അക്കരെയാണെങ്കിലും ഇന്ത്യയിലെ വീടുകളിലും മത്സരത്തിന്റെ ചൂടറിയാം. ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയില്‍ പരിചയ സമ്ബന്നരായ സുരേഷ് റെയ്നയുടെയും ഹര്‍ഭജന്‍ സിംഗിന്റെയും അഭാവം അവര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. എന്നാല്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗയുടെ അഭാവത്തിലാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്.
അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എം എസ് ധോണി കളിക്കുന്നത് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ എന്നാണ് സോഷ്യൽ മീഡിയയയിലെ ആവേശം കാണുമ്പോൾ മനസ്സിലാകുന്നത്. കാണികൾക്ക് സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ല. ഒരു പക്ഷെ ഇതദ്യമായിട്ടായിരിക്കും ഇന്ത്യൻ കളിക്കാർ അടച്ചിട്ട സ്റ്റേഡിയത്തിൽ കാണികളുടെ ആവേശപെരുമഴ ആസ്വദിക്കാതെ കളിക്കാൻ ഒരുങ്ങുന്നത്.
ഐ.പി.എല്‍ കളിക്കുന്ന ടീമുകളുടെയും കളിക്കാരുടെയും വിവരങ്ങള്‍;
- ചെന്നൈ സൂപ്പര്‍ കിംഗ്സ്
- മുംബൈ ഇന്ത്യന്‍സ്
- ഡെല്‍ഹി ക്യാപിറ്റല്‍സ്
- കിഗ്സ് ഇലവന്‍ പഞ്ചാബ്
- കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
- രാജസ്ഥാന്‍ റോയല്‍സ്
- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
- സണ്‍റൈസേഴ്സ് ഹൈദരാബാദ്