ഐ പി എല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിന് രണ്ടാം ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ 44 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 64 റൺസെടുത്ത പൃഥ്വി ഷായാണ് ഡൽഹി നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 43 റൺസെടുത്ത ഫാഫ് ഡുപ്ലെസിസ് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ഡൽഹിക്കായി റബാഡ മൂന്ന് വിക്കറ്റെടുത്തു. ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.