ദുബായ്: ഐപിഎല്ലില്‍ ഫൈനലിസ്റ്റിനെ നിര്‍ണയിക്കുന്ന ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സിന്റെ ജയം. ജയത്തോടെ മുംബൈ ഫൈനലില്‍ പ്രവേശിച്ചു. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.
നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയും രണ്ട് വിക്കറ്റെടുത്ത ടെന്റന്റ് ബോള്‍ട്ടുമാണ് ഡല്‍ഹിയെ എറിഞ്ഞു വീഴ്ത്തിയത്. ഐപിഎല്ലിലെ ബുംമ്രയുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണ് കഴിഞ്ഞ ദിവസം പുറത്തെടുത്തത്. ബുംമ്രയുടെ വേഗത്തിനു മുന്നില്‍ ഡല്‍ഹിയുടെ യുവനിര മുട്ടുമടക്കുകയായിരുന്നു.
അതേസമയം വ്യാഴാഴ്ച നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സര വിജയികളുമായി ഡല്‍ഹി ക്യാപിറ്റല്‍സിന് ഫൈനലിലെത്താന്‍ രണ്ടാം ക്വാളിഫയറില്‍ ഒരിക്കല്‍ കൂടി മത്സരിക്കാം. ഇതിലെ വിജയികളാകും ഫൈനലില്‍ മുംബൈയുടെ എതിരാളികള്‍. ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരനായ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ഐപിഎല്ലില്‍ നാലു തവണ ജേതാക്കളായ മുംബൈ ആറാം തവണയാണ് ഫൈനലിലെത്തുന്നത്.