സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന്റെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് തന്നിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാര്‍ അയ്യര്‍ മൊഴി നല്‍കി.
ഒരുമിച്ച് ലോക്കര്‍ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചെന്നും ചര്‍ട്ടേഡ് അക്കൗണ്ടന്റ് എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്നുമായിരുന്നു ശിവശങ്കറിന്‍റെ നേരത്തെ മൊഴി നല്‍കിയിരുന്നു. ഈ വാദങ്ങളെ തള്ളുന്നതാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് നല്‍കിയ മൊഴി. ശിവശങ്കറിന്റെ സാനിധ്യത്തില്‍ സ്വപ്നയുമായി മണിക്കൂറുകളോളം ഓഫീസില്‍ സംസാരിച്ചെന്നും ജോയിന്റ് അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിച്ചത് 30 ലക്ഷമായിരുന്നെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറയുന്നു.
അന്വേഷണ ഏജന്‍സികള്‍ ഈ ജോയിന്റ് അക്കൗണ്ടില്‍ നിന്നും 64 ലക്ഷവും സ്വര്‍ണ്ണവുമായിരുന്നു പിടികൂടിയത്. പലഘട്ടത്തിലായി സ്വപ്ന തന്നെ ഈ തുക പിന്‍വലിച്ചെന്നും അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പറയുന്നു. അക്കൗണ്ടിലുണ്ടായിരുന്ന ബാക്കി തുകയെ കുറിച്ച് അറിയില്ലെന്നും മൊഴിയില്‍ പറയുന്നു.












