സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന അന്താരാഷ്ട്ര ഗണേശ സംഗീതോത്സവത്തിന് ഇന്ന് തുടക്കം. തുടര്‍ച്ചയായി 12 മണിക്കൂര്‍ നീളുന്ന സംഗീതോത്സവത്തിന് തേതൃത്വം നല്‍കുന്നത് തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര ശ്രീ ബാല വിനായക ക്ഷേത്രമാണ്. ശ്രീ പൂര്‍ണ്ണത്രയീശ്ശ സംഗീത സഭയുടെയും പറക്കാടത്ത് കോയിക്കല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് സംഗീതോത്സവം സംഘടിപ്പിക്കുന്നത്.
ഇന്ത്യ, ഷാര്‍ജ, ബെഹ്‌റൈന്‍, ദുബൈ, കുവൈത്ത്, ന്യൂജേഴ്‌സി, സിംഗപ്പൂര്‍, യുഎസ്എ മിഷിഗണ്‍ എന്നിവിടങ്ങളിലായി 20 ഓളം സംഗീതപ്രതിഭകളാണ് സംഗീതാര്‍ച്ചന നടത്തുന്നത്.
ഇത്തവണത്തെ തൃപ്പുണിത്തുറ ആസ്ഥാന വിദ്വാന്‍ പുരസ്‌കാരം വയലിനിസ്റ്റ് നെടുമങ്ങാട് ശിവനന്ദന് സമര്‍പ്പിക്കും. രാമവര്‍മ കൊച്ചുണ്ണി തിരുമല്‍പാടിന്റെയും ഓമന നമ്പിശാസ്ത്രിയുടെയും ഓര്‍മയ്ക്കായി സെവന്‍ത് പറക്കാടത്ത് കോയിക്കല്‍ ട്രസ്റ്റ് ആണ് പുരസ്‌കാരം സംഘടിപ്പിക്കുന്നത്.