പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പത്താമത് അന്താരാഷ്‌ട്ര ഹൈക്കു അമേച്ചർ ലിറ്റിൽ ഫിലിം ( ഹാഫ്) ഫെസ്റ്റിവൽ അവസാന ഘട്ടത്തിലേക്ക്. ഇന്ന് രാവിലെ പത്തു മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് മേളയുടെ അവസാനഘട്ടം നടക്കുന്നത്.
ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി തെരഞ്ഞെടുത്ത 43 മത്സര ചിത്രങ്ങളും മത്സരേതര വിഭാഗത്തിൽ നൂറോളം ചിത്രങ്ങളും പ്രദർശിപ്പിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺ ലൈൻ ആയാണ് ഇത്തവണ മേള നടക്കുന്നത്. www.palakkadinsight.com എന്ന വെബ്‌സൈറ്റിൽ മേള ഓൺ ലൈനായി എല്ലാവർക്കും സൗജന്യമായി കാണാവുന്നതാണ്. താഴെകാണുന്ന ലിങ്കിലും മേളയിൽ പങ്കെടുക്കാൻ സൗകര്യമുണ്ടായിരുക്കും: https://www.youtube.com/embed/live_stream?channel=UCoYhKRxKy1AGRboNl4V2-uQ.