പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ വാര്‍ഷിക മേളയായ പത്താമത് അന്താരാഷ്ട്ര അമച്ചര്‍ ലിറ്റില്‍ ഫിലിം ഫെസ്റ്റിവല്‍ സെപ്തംബര്‍ 12,13 തിയതികളില്‍ നടക്കും. എന്‍ട്രികള്‍ സ്വീകരിച്ചു തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വെര്‍ച്വല്‍ സമ്മേളനവും പ്രദര്‍ശനങ്ങളും ചര്‍ച്ചയും നടത്തുവാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ.വി വിന്‍സന്റ് പറഞ്ഞു.
ഗോള്‍ഡന്‍ സ്‌ക്രീന്‍ അവാര്‍ഡ് ജേതാവിന് അന്‍പതിനായിരം രൂപയും ശില്‍പവും നല്‍കും. കൂടാതെ അഞ്ചുപേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളായി അയ്യായിരം രൂപ വീതവും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.
അഞ്ച് മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള സിനിമകള്‍ ഓണ്‍ ലൈനായോ സിദ്ധി, ഡിവിഡി രൂപത്തിലോ എന്‍ട്രികള്‍ അയക്കാം. ലഭിക്കേണ്ട അവസാന തിയതി ജൂലൈ 31. http://www.palakkadinsight.com എന്ന സെറ്റ് സന്ദര്‍ശിക്കുകയോ palakkadinsight.com എന്ന ഇമെയില്‍ വിലാസത്തിലോ 94460000373, 9447408234 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.