കെ.അരവിന്ദ്
ആഗോള ഐടി ഭീമനായ ആക്‌സഞ്ചര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച ത്രൈമാസ ഫല പ്രഖ്യാപനം നടത്തിയത് ഐടി കമ്പനികളുടെ ഭാവി ശോഭനമാണെന്ന പ്രതീക്ഷയാണ് പകര്‍ന്നിരിക്കുന്നത്. ഐടി ഓഹരികളില്‍ മുന്നേറ്റം ശക്തമാകുന്നതിനാണ് ആക്‌സഞ്ചറിന്റെ ത്രൈമാസ ഫലം വഴിയൊരുക്കിയത്. ഐടി മേഖല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആകര്‍ഷകമാകുകയാണ് ചെയ്യുന്നത്. ഐടി മേഖലയില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് പരിഗണനീയമായ ഓഹരിയാണ് ഇന്‍ഫോസിസ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇന്‍ഫോസിസിസിന്റെ ബിസിനസ് അമ്പതോളം രാജ്യങ്ങളിലായാണ് വ്യാപരിച്ചിരിക്കുന്നത്. മികച്ച ഉപഭോഗ്‌തൃ അടിത്തറയുള്ള കമ്പനിയാണ് ഇന്‍ഫോസിസ്. ഇന്‍ഫോസിസിന്റെ ഭൂരിഭാഗം ഉപഭോക്താക്കളും യുഎസിലും യുകെയിലുമാണ്. വില്‍പ്പനയിലും ലാഭത്തിലും ശക്തമായ വളര്‍ച്ചയാണ് കമ്പനി കൈവരിക്കുന്നത്. കമ്പനി ഭരണ നിലവാരത്തില്‍ മികച്ചു നില്‍ക്കുന്നു വെന്നത് ഇന്‍ഫോസിസിന്റെ എക്കാലത്തെ യും സവിശേഷതയാണ്.
കയറ്റുമതിയെ പ്രധാനമായും ആശ്രയിച്ചിരിക്കുന്ന മേഖലയാണെങ്കിലും ആഭ്യന്ത വിപണിയില്‍ നിന്നുള്ള ശക്തമായ ഡിമാന്റും ഐടി മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. ബിസിനസ് ആന്റ് ടെക്‌നോളജി കണ്‍സള്‍ട്ടിംഗ്, ആപ്ലിക്കേഷന്‍ സര്‍വീസ്, സിസ്റ്റം ഇന്റഗ്രേഷന്‍, പ്രൊഡക്‌റ്റ് എന്‍ജിനീയറിംഗ്, സോഫ്‌റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, മറ്റ് അഅനുബന്ധിത ഐടി സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങളാണ് ഇന്‍ഫോസിസ് നല്‍ കുന്നത്.
2020ല്‍ ഇന്‍ഫോസിസ് ഉള്‍പ്പെ ടെയുള്ള ഐടി കമ്പനികള്‍ ബിസിനസില്‍ മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. ഇത് ഈ ഓഹരികളുടെ പ്രകടനത്തിലും പ്രതിഫലിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിഫ്‌റ്റി 12 ശതമാനം നേട്ടം നല്‍കിയപ്പോള്‍ ഇന്‍ഫോസിസ് 62 ശതമാനം നേട്ടമാണ് നല്‍കിയത്.
നടപ്പു സാമ്പത്തിക വര്‍ഷം ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ മികച്ച വരുമാന വളര്‍ച്ചയാണ് ഇന്‍ഫോസിസ് നേടിയത്. 4845 കോടി രൂപയു ടെ ലാഭമാണ് കമ്പനി കൈവരിച്ചത്. ലാഭത്തില്‍ 20.5 ശതമാനം വളര്‍ച്ചയുണ്ടായി. 4,019 കോടി രൂപയാണ് മുന്‍വര്‍ഷം സമാന കാലയളവില്‍ കമ്പനി കൈവരിച്ച ലാഭം. ബൈ ബാക്ക് ഓഫറുകളിലൂടെ നിക്ഷേപകരോട് ഉദാരമായ സമീപനം സ്വീകരിക്കുന്നത് ഇന്‍ഫോസിസിനെ കൂടുതല്‍ ആകര്‍ഷകമാകുന്നു.
ഐടി മേഖലയില്‍ നിക്ഷേപിക്കാന്‍ താല്‍ പ്പര്യപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മികച്ച ഓഹരിയാണ് ഇന്‍ഫോസിസ്. 2020-21 സാ മ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ ഓഹരിയില്‍ പ്രതീക്ഷിക്കുന്ന വില 1350 രൂപ യാണ്. ഉയര്‍ന്ന റിസ്‌ക് സന്നദ്ധതയുള്ള നി ക്ഷേപകര്‍ക്ക് അനുയോജ്യമായ ഓഹരിയാണ് ഇത്.