തിരുവനന്തപുരം: നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് വീട്ടിലെ പറമ്പില്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം പ്രായമുളള കുഞ്ഞാണ് മരിച്ചത്. മാങ്കുഴി സ്വദേശി വിജിയുടെ വീട്ടിലാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അമ്മ വിജിയെ പോലീസ് കസ്റ്റഡിയെടുത്തു.
അയല്‍വാസികളാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയും. സ്ഥലത്തെത്തി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി അച്ഛനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്.











