ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ നിന്ന് പുറപ്പെട്ട ഇന്തോനേഷ്യന്‍ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്റെ എസ്‌ജെ 182 വിമാനമാണ് കാണാതായത്. യാത്രക്കാരും ജീവനക്കാരുമടക്കം 62 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
From passengers list of flight #SJ182 we received
Pilots: 2
Flight attendants: 4
Adult: 46
Child: 7
Infant: 3
Total: 62
Updates: https://t.co/gjxIxEFqEd— AIRLIVE (@airlivenet) January 9, 2021
ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ് കലിമന്തന്‍ പ്രവശ്യയിലെ പോന്റിയാനിക്കിലേക്ക് പറക്കുന്നതിനിടെയാണ് ബോയിംഗ് ബി 737-500 മോഡല്‍ വിമാനം കാണാതായത്. പറന്നുയര്‍ന്ന് നാല് മിനിറ്റ് പിന്നിടവെ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. തിരച്ചില്‍ തുടരുകയാണ്. വിമാനത്തിനുളള തെരച്ചില്‍ തുടരുകയാണെന്ന് ശ്രീവിജയ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.











