ഡല്‍ഹി: ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ പരീക്ഷണം ഡല്‍ഹി എയിംസില്‍ തുടങ്ങി. മുപ്പതുകാരന് കോവാക്‌സിന്റെ ആദ്യഡോസ് നല്‍കി. രണ്ടാഴ്ച്ചത്തെ നിരീക്ഷണത്തിന് ശേഷം രണ്ടാമത്തെ ഡോസ് നല്‍കും.
ഐസിഎംആറിന്റെയും എന്‍ഐവി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി)യുടെയും സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിന്‍ പരീക്ഷണത്തിനായി എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) തെരഞ്ഞെടുത്തത്.












