ഇന്ത്യക്കാരായ പ്രവാസികളുടെ പരാതികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനാണ് ആഴ്ച തോറും ഓപണ്‍ ഹൗസ് നടത്തുന്നത്.
കുവൈത്ത് സിറ്റി : മാര്‍ച്ച് മുപ്പതു മുതല്‍ എല്ലാ ആഴ്ചയിലും ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നടത്തുമെന്ന് അംബാസഡര്‍ അറിയിച്ചു.
മാര്‍ച്ച് മുപ്പതിന് വൈകീട്ട് നാലിന് കുവൈത്ത് സിറ്റി അലി അല്‍ സാലിം സ്ട്രീറ്റിലെ ജഹാഹറ ടവറിലെ ബിഎല്‍എസ് സെന്ററിലും ഏപ്രില്‍ ആറിന് രാവിലെ 11 ന് അബ്ബാസിയ ഒലിവ് ഹൈപ്പര്‍മാര്‍ക്കറ്റിംഗ് ബില്‍ഡിംഗ്‌സിലെ ബിഎല്‍എസ് സെന്ററിലും ഏപ്രില്‍ 13 ന് രാവിലെ പതിനൊന്നിന് ഫഹാവീല്‍ മക്ക സ്ട്രീറ്റിലെ അല്‍ അനൂസ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ബിഎല്‍എസ് സെന്ററിലും ഏപ്രില്‍ 20 ന് വൈകീട്ട് നാലിന് എംബസി ഓഡിറ്റോറിയത്തിലും ഏപ്രില്‍ 27 ന് രാവിലെ പതിനൊന്നിന് കുവൈത്ത് സിറ്റി ബിഎല്‍എസ് സെന്ററിലും ഓപണ്‍ ഹൗസ് നടത്തും. ഒരു മണിക്കൂറാണ് സമയം.
പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കും.
ഏപ്രിലിനു ശേഷം എല്ലാ മാസവും മൂന്നാം തിയതി ഒരോ ആഴ്ചയിലേയും ഓപണ്‍ ഹൗസ് ഷെഡ്യൂള്‍ പ്രസിദ്ധീകരിക്കും.
ഓപണ്‍ ഹൗസില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ഉള്‍പ്പടെ എല്ലാ വിധ സംശയങ്ങള്‍ക്കും വിവരങ്ങള്‍ക്കും എംബസിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്‌സാപ് ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു.