ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അവസരം ഒരുങ്ങി. യുഎഇയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ തിരിച്ചുപോകാന്‍ അനുമതി ലഭിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഈ മാസം 12 മുതല്‍ 26 വരെയുള്ള വന്ദേഭാരത് വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് തിരിച്ചുപോകാം. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് യുഎഇയിലേക്ക് പോകാം. വന്ദേ ഭാരത് സര്‍വീസുകളുള്ള എല്ലാ നഗരങ്ങളില്‍ നിന്നും യുഎഇയിലേക്ക് വിമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചു.
അതേസമയം മടങ്ങി പോകുന്നവര്‍ക്ക് ഐ.സി.എ, യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍റ് ഫോറിന്‍ അഫയേഴ്സിന്‍റെ അനുമതി ആവശ്യമാണ്. യാത്രചെയ്യുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ അംഗീകൃത കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയവര്‍ക്ക് മാത്രമെ യാത്രാമുമതി ലഭിക്കുകയുള്ളൂ. ഹെല്‍ത്ത്, ക്വാറന്‍റൈന്‍ ഡിക്ലറേഷനുകള്‍ പൂരിപ്പിച്ച് നല്‍കുകയും വേണം.
https://twitter.com/airindiain/status/1281166839590957057?s=20