ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്വാറന്റൈന്‍ ഒരാഴ്ച്ചയായി കുറയ്ക്കണമെന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആവശ്യം തള്ളിയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം.
14 ദിവസം ക്വാറന്റൈനില്‍ കഴിയണമെങ്കിലും ഇന്ത്യന്‍ ടീമിന് മികച്ച പരിശീലനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഇതിലൂടെ പരമ്പരയ്ക്ക് മികച്ച മുന്നൊരുക്കം നടത്താന്‍ ടീമിന് സാധിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യുട്ടീവ് നിക്ക് ഹോക്ക്‌ലി വ്യക്തമാക്കി.
വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് അഡ്‌ലെയ്ഡ് ഓവലില്‍ പരിശീലനവും അവിടെ പുതുതായി നിര്‍മ്മിച്ച ഹോട്ടലില്‍ താമസ സൗകര്യവും ഒരുക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. നാല് മത്സരങ്ങള്‍ അടങ്ങിയ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഡിസംബര്‍ മൂന്നിന് ബ്രിസ്‌ബെയ്‌നില്‍ ആരംഭിക്കും.











