ഈ വര്‍ഷത്തെ മികച്ച ഡ്രാമ സീരിസിനുളള ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ഇന്ത്യന്‍ വെബ് സീരിസായ ഡല്‍ഹി ക്രൈമിന്. ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സീരിസാണ് ഡല്‍ഹി ക്രൈം. ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡ് അവരുടെ ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്.
The International Emmy for Drama Series goes to “Delhi Crime” produced by @GoldenKaravan / @skglobalent / @NetflixIndia, #India!#iemmys #iemmyWIN pic.twitter.com/kA5pHCuTC4
— International Emmy Awards (@iemmys) November 23, 2020
നെറ്റഫ്‌ളിക്‌സ് വഴി 2019 മാര്‍ച്ച് 22 മുതല്‍ ഏഴ് എപ്പിസോഡുകളായാണ് സീരിസ് പുറത്തിറക്കിയത്. 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന കൂട്ട ബലാത്സംഗത്തിന്റെ അന്വേഷണത്തെ ആസ്പദമാക്കി ചിത്രീകരിച്ച സീരിസാണിത്. ഇന്തോ- കനേഡിയന്‍ സംവിധായികയായ റിച്ചി മെഹ്ത്തയാണ് സംവിധാനം ചെയ്തത്. ഡല്‍ഹിയില്‍ ക്രൂരമായി നടന്ന കൂട്ട ബലാത്സംഗ കേസ് അന്വേഷിക്കാന്‍ എത്തുന്ന ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയിലൂടെയാണ് കഥ പറയുന്നത്. രാജ്യത്തെ തന്നെ ഞെട്ടിച്ച കേസില്‍ അഞ്ച് ദിവസത്തിനുളളില്‍ തന്നെ എല്ലാ പ്രതികളെയും എങ്ങനെ പിടിച്ചുവെന്ന് കാണിക്കുന്നതാണ് സിരീസ്.
ഈ അവാര്‍ഡ് നിര്‍ഭയക്കും അമ്മക്കും സമര്‍പ്പിക്കുന്നതായി സംവിധായിക റിച്ചി മെഹ്ത പറഞ്ഞു. ജീവിതത്തില്‍ ഒരിക്കലും തളര്‍ന്നു പോകാതെ പോരാടിയ അമ്മക്കും മകള്‍ക്കും ഞാന്‍ ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നാണ് റിച്ചി പറഞ്ഞത്.
OMGGGGGGGGGGGG OMGGGGGGGGGGGG OMGGGGGGGGGGGG#DelhiCrime@_AdilHussain @rajeshtailang @NetflixIndia @KaplanAaron @RasikaDugal @RichieMehta @TulseaTalent @CastingChhabra @GoldenKaravan pic.twitter.com/aNYaBZ0kao
— Shefali Shah (@ShefaliShah_) November 23, 2020
ഷെഫാലി ഷാ ആയിരുന്നു മുഖ്യകഥാപാത്രമായ ഐപിഎസ് ഉദ്യോഗസ്ഥ വര്‍ത്തിക ചതുര്‍വേദിയെ അവതരിപ്പിച്ചത്. രസിക ദുഗ്ഗല്‍, രാജേഷ് രൈലാങ്, ആദില്‍ ഹുസൈന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.












