അഞ്ചംഗ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റ മൂന്നു കുട്ടികള്‍ അപകടനില തരണം ചെയ്തു.
കുവൈത്ത് സിറ്റി : അവധി ദിവസം വിനോദ യാത്രയ്ക്ക് പോയ അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശി ഡോക്ടര്‍ ഷഹിസ്ത മുഹമദ് ഹുസൈന്‍ സോളങ്കി (37) ഭര്‍ത്താവ് ഉമര്‍ ഗുലും (41) എന്നിവരാണ് മരിച്ചത്.
സാല്‍മിയ നാസര്‍ സഈദ് അല്‍ സബാഹ് ക്ലിനിക്കിലെ ഡോക്ടറാണ് ഷഹിസ്ത. ഉമര്‍ ഗുലാം കുവൈത്ത് ബബിയാന്‍ ബാങ്ക് ഉദ്യോഗസ്ഥനാണ്.
ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉമര്‍ ഗുലാം സംഭവ സ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. ഷഹിസ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ മൂന്നു കുട്ടികള്‍ ജഹ്‌റ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഉമര്‍ ഗുലാമിന്റേയും ഷഹിസ്തയുടേയും
മൃതദേഹങ്ങള്‍ കുവൈത്തിലെ സുലെയ്ബിത് ഖാതില്‍ ഖബറടക്കി.