താമസ-യാത്രാ രേഖകളില്ലാതെ പ്രവാസഭൂമിയില്‍ പന്ത്രണ്ട് വര്‍ഷമായി കുടുങ്ങിയ തമിഴ് നാട് സ്വദേശിയ്ക്കാണ് ദുര്യോഗം
ജിദ്ദ : കാല്‍നൂറ്റാണ്ടായി പ്രവാസ ജീവിതം നയിച്ചു വരികയായിരുന്ന തമിഴ്‌നാട് സ്വദേശി മുരുകേശന് യാത്രാ രേഖകള്‍ ഇല്ലാതായതോടെ നാട്ടില്‍ പോവാന്‍ കഴിയാതെ സൗദിയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു.
എന്നാല്‍, ഇന്ത്യന്‍ സോഷ്യല്‍ഫോറം പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തിന്റെ യാത്രാരേഖകള്‍ തയ്യാറാക്കി നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റും എടുത്തു നല്‍കിയിട്ടും മുരുകേശന്‍ ജന്‍മനാട്ടിലേക്ക് പോകാതെ പ്രവാസഭൂമിയില്‍ തന്റെ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
നാട്ടിലേക്ക് പോകുന്നതിന്റെ തലേദിവസമാണ് മുരുകേശനെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
സൗദിയിലെ നജ്‌റാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഇടപെട്ട് മൃതദേഹം നജ്‌റാനില്‍ തന്നെ സംസ്‌കരിച്ചു.
തഞ്ചാവൂര്‍ സ്വദേശിയായ മുരുകേശന് ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്. നാട്ടിലേക്ക് പോകുന്നതിന് തലേദിവസം ജീവനൊടുക്കിയ മുരുകേശന്റെ ദുര്യോഗം പ്രവാസികള്‍ക്കിടയില്‍ നൊമ്പരമായി.