കുവൈത്ത് എംബസിയുടെ ട്വീറ്റിലാണ് തരൂരിന്റെ നടപടി ഖേദകരമാണെന്ന് പരാമര്‍ശമുള്ളത്
കുവൈത്ത് സിറ്റി : ഇന്ത്യാ വിരുദ്ധതയുടെ പേരില്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പീസ് പുരസ്‌കാരം നല്‍കി ആദരിച്ച വ്യക്തിയുടെ ട്വീറ്റ് പങ്കുവെച്ചതില്‍ അനൗചിത്യമുണ്ടെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസി.
ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാക് പുരസ്‌കാരമായ അംബാസഡര്‍ ഓഫ് പീസ് ലഭിച്ച പാക്കിസ്ഥാനി ഏജന്റിന്റെ ഇന്ത്യാ വിരുദ്ധ ട്വീറ്റ് ആരാധ്യനായ ഇന്ത്യ പാര്‍ലമെന്റംഗം റീ ട്വീറ്റ് ചെയ്തത് സങ്കടകരമാണ്. ഇത്തരം ഇന്ത്യാ വിരുദ്ധ ശക്തികളെ നമ്മള്‍ പ്രോത്സാഹിപ്പിക്കരുത്. -കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള ട്വീറ്റ് പറയുന്നു.
Sad to see an Hon’ble Member of Indian Parliament retweeting an anti-India tweet by a Pakistani agent who was recipient of a Pakistani Award ‘Ambassador of Peace’ for his anti-India activities. We should not encourage such anti-India elements. https://t.co/e43MAmc50j pic.twitter.com/v3hoL582tL
— India in Kuwait (@indembkwt) February 18, 2022
അതേസമയം, താന്‍ ട്വീറ്റ് ചെയ്ത ആളെ അംഗീകരിച്ചതല്ലെന്നും പൊതു വികാരം പ്രകടിപ്പിച്ചതാണെന്നും ശശിതരൂര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ കാഴ്ചപ്പാടിനെ താന്‍ അംഗീകരിക്കുന്നുവെന്നും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് ആയുധമാക്കാന്‍ അവസരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇവിടെ നടക്കുന്ന ദുഷ്പ്രവര്‍ത്തികള്‍ക്ക് മാപ്പു നല്‍കരുതെന്നും തരൂര്‍ടിറ്ററില്‍ കുറിച്ച പ്രസ്താവനയില്‍ പ്രസ്താവനയില്‍ പറയുന്നു.
I don’t endorse this individual, whom i’d never heard of, but am concerned about the sentiment he conveys, which is sadly shared by many who are friends of India. While accepting @indembkwt‘s view, I urge GoI not2give ammo to such anti-India elements by condoning misconduct here. https://t.co/5McqqMwqtQ
— Shashi Tharoor (@ShashiTharoor) February 18, 2022
ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി അംഗങ്ങളെ കുവൈത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് കുവൈത്ത് ദേശീയ അസംബ്ലിയിലെ പതിനൊന്ന് അംഗങ്ങള്‍ ഒപ്പിട്ടതായി കാണിക്കുന്ന കത്ത് മജ്ബല്‍ അല്‍ ശരീക എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കര്‍ണാടകയിലെ ഉടുപ്പിയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ കോളേജില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയ നടപടി വിവാദമായ പശ്ചാത്തലത്തിലാണ് ഈ ട്വീറ്റ്.
ആഭ്യന്തര പ്രവര്‍ത്തികള്‍ക്ക് രാജ്യാന്തര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന ഇസ്ലാമോഫോബിയയും, ഇതിനെതിരെ നടപടിക്കുകയോ അപലപിക്കുകയോ ചെയ്യാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകാത്തതും ഗള്‍ഫ് രാജ്യങ്ങളില്‍ ഞെട്ടലുണ്ടാക്കിയെന്ന് അവിടെയുള്ള സുഹൃത്തുക്കള്‍ വഴി അറിയാന്‍ കഴിഞ്ഞു. ഇന്ത്യയെ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. പക്ഷേ, നിങ്ങളുടെ സുഹൃത്തുക്കളാകുന്നതിന് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്നാണവര്‍ പറയുന്നത്. -തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.
ഇതിനെ അപലപിച്ചാണ് കുവൈത്ത് എംബസിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ തരൂരിന്റെ പോസ്റ്റ് ഉള്‍പ്പടെ ഉള്‍പ്പെടുത്തി പ്രസ്താവന നല്‍കിയിരിക്കുന്നത്. മജ്ബലിന് അംബാസഡര്‍ ഓഫ് പീസ് പുരസ്‌കാരം നല്‍കിയ സര്‍ട്ടിഫിക്കേറ്റും എംബസിയുടെ ട്വീറ്റില്‍ ഉണ്ട്.










