വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കേറ്റ് മാത്രം കാണിച്ചാല്‍ ഈ വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യാം.
ദുബായ് : ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യുഎഇയില്‍ നിന്ന് മടങ്ങുമ്പോള്‍ പിസിആര്‍ ടെസ്റ്റിന് വിധേയമാകേണ്ടതില്ലെന്ന് ചില വിമാനക്കമ്പനികളുടെ അറിയിപ്പില്‍ പറയുന്നു.
ദുബായ്, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന ഗോഎയര്‍, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികളാണ് പിസിആര്‍ ടെസ്റ്റ് ഇല്ലാതെ യാത്ര അനുവദിക്കുന്നത്.
ഇന്‍ഡിഗോയുടെയും ദുബൈ,ഷാര്‍ജ സര്‍വ്വീസുകള്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ലാത്തത്. ഇന്ത്യയില്‍ നിന്നെടുത്ത പ്രതിരോധ കുത്തിവെപ്പ് സര്‍ട്ടിഫിക്കേറ്റ് പകരം ഹാജരാക്കിയാല്‍ മതി.
ഗോഎയറിന്റെ സര്‍വ്വീസുകളും യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ ഇളവ് നല്‍കുന്നുണ്ട്. ഇവരും ഇന്ത്യയില്‍ നിന്നെടുത്ത വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം.
ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് യാത്രാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കുലറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ യുഎഇ ഉണ്ടായിരുന്നില്ല.
യുഎഇയില്‍ നിന്നും വരുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ ടെസ്റ്റ് ഫലം വിമാന കമ്പനിയുടെ കൗണ്ടറില്‍ കാണിക്കണമെന്നായിരുന്നു നിബന്ധന.
ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ തങ്ങളുടെ വാക്‌സിന്‍ വിവരങ്ങള്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം.