പുതിയ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിലാണ് ഇന്ത്യയുടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനം യുഎഇയില്‍ ആരംഭിക്കുമെന്ന് അറിയിച്ചത്.
ദുബായ് : പുതിയ സമഗ്ര സാമ്പത്തിക കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ട് യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിക്കും
വെള്ളിയാഴ്ച ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായുള്ള വിഷന്‍ ഡോക്യമെന്റിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയാട്ട് ഓഫ് ടെക്‌നോളജിക്ക് യുഎഇയില്‍ ഓഫ് ഷോര്‍ ക്യാംപസുകള്‍ ആരംഭിക്കാന്‍ അവസരം ഒരുങ്ങുന്നതായി പ്രഖ്യാപനമുള്ളത്.
ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലായി 23 ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്ള സ്ഥാപനമാണ് ഇത്തരത്തില്‍ പിച്ച്എഡി, ബിടെക് ഉള്‍പ്പടെയുള്ള കോഴ്‌സുകള്‍ ആരംഭിക്കുക.
രാജ്യത്തിന് പുറത്ത് ആദ്യമായാണ് ഐഐടി ആരംഭിക്കുന്നത്. ബിരുദ, ബിരുദാനന്തര ബിരുദ, ഡോക്ടറല്‍ കോഴ്‌സുകളാണ് ഐഐടികള്‍ ഓഫര്‍ ചെയ്യുന്നത്. ഡെല്‍ഹി, ബോംബെ, ഖര്‍ഘ്പൂര്‍, മദ്രാസ് എന്നിവയാണ് പ്രധാനപ്പെട്ട ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍.
ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിലൂടെയാണ് ഐഐടികളിലേക്ക് പ്രവേശനം ലഭിക്കുന്നത്.
2021 ഒക്ടോബറില്‍ ആരംഭിച്ച ചര്‍ച്ചകള്‍ക്കു ശേഷമാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക കരാറിന്റെ കരട് തയ്യാറാക്കിയത്. തുടര്‍ന്ന് 2022 ഫെബ്രുവരി 18 ന് ഡെല്‍ഹിയില്‍ കരാര്‍ ഒപ്പുവെയ്ക്കുകയായിരുന്നു.